Sunday, 29 December 2013

സ്വപ്ന കടൽ .....






ഹൃദയമിതിൽ നിറയും സ്നേഹാർദ്ര സാഗരവും
പ്രകൃതിയുടെ ഉന്മാദ സന്തോഷ ഭാവങ്ങളും
ജീവിതം സന്തോഷവും ,കലയും ആക്കീടട്ടെ
ദുഖത്തിൽ ചിരിയുണ്ടാം ,ആനന്ദം കണ്ണീരാവാം
ജീവിതം സ്വതന്ത്രമായ് മേൽക്കുമേൽ ഉയരട്ടെ
പറക്ക ചിന്തകൾ വിണ്ണിതിൻ ഉയരത്തിൽ
ചരിക്ക മാനവർ നമ്മൾ മന്നിതിൻ ശ്രേയസ്സിനായ്
ഇടറും കാൽകളെ പിടിച്ചു നിർത്ത നാം
അശരണർക്കായിട്ടരിയ നാം കൈകൾ

ചില നേരം എനിക്കകം തപമാകാം
ചിലനേരം മനസ്സുലകം വിട്ടുപോം
കുയിലുകൾ പാടും സ്വതന്ത്ര ഭൂമിയിൽ
സ്വതന്ത്ര നായീടാൻ കൊതിക്കുന്നീ ഞാനും
സ്വതന്ത്രമായെന്നും കൊടുംമ്പിരി കൊട്ടും
ഹൃദയ താളത്തിൽ കുതിക്കട്ടെ ഞാനും
നിമിഷങ്ങളിൽ ഞാൻ അലിഞ്ഞു തീരട്ടെ
ഉടയവൻ തന്റെ ഉയിരിൽ ചേരട്ടെ
ഉതിരും സ്നേഹത്തിൽ അലതല്ലും മനം
ഒരു സ്വപ്ന കടൽ കടന്നു നീന്തുന്നു
പ്രകൃതിയാം സത്യം ചിരിക്കുകയാവാം
സുകൃതം മാതാവാം ധരണിക്കു സ്വന്തം ......

No comments:

Post a Comment