Sunday, 29 December 2013

കർമകാണ്ഡം












ചുമടെടുക്കുവോർ ചുമടെടുക്കുവോർ 
സമസ്ഥ ഭാരവും തലയിൽ പേറുവോർ 
കൊടിയ വേനലിൻ കൊടിയ ചൂടിതിൽ 
വിവസ്ത്രരായ് നിൽക്കും പണിയാന്മ മക്കൾ 
പണമുള്ളോർകായ് പണീതുയർത്തുന്ന 
മണിസൌധത്തിന്റെ പെരുന്തച്ചൻ മാരും 
വഴി വാണിഭക്കാർ നടന്നു നീങ്ങുന്നു 
കവലകൾ തോറും പടർന്നു കേറുന്നു 
ഒരു പാഠശാലാ മുറിക്കുള്ളിൽ നിന്നും 
ഉയർന്നു കേൾക്കുന്നു ഗുരുവിന്റെ ശബ്ദം 
കരുത്തരാണവർ കരിങ്കല്ലുമായി 
തുടങ്ങുന്നു യുദ്ധം ദിനവും കാലത്തിൽ 
നിരന്നോരോട്ടോകാർ പറക്കും ബസ്സുകൾ 
തിരക്കിട്ടോടുന്ന റെയിൽവേ ജോലിക്കാർ 
മണാമൂറുന്നോരീ വിഭവ സദ്യയാൽ 
മനംനിറക്കുന്ന നളപുത്രൻ മാരും 
കഴുത്തിൽ ചുറ്റിയ സ്റ്റെതസ്കോപ്പുമായി 
ശിവരൂപംപൂണ്ട വൈഷ്ണവകർമികൾ 
ഉറച്ച പാറകൾ തുരനീ ഗംഗയെ 
മുകളിലെത്തിക്കും ഭാഗീരഥൻമാരും 
നിയമം കാക്കുന്ന നിയമപാലകർ 
കറുത്ത കോട്ടിട്ട വിധി കർത്താക്കളും 
ജനനിതനുടെ പരിചാരകരാം 
നഗരത്തൂപ്പുകാർ പണിതുടരുന്നു 
സമസ്ഥ ലോകത്തിൻ ജഗനിയന്താവേ 
തുടരുനിൻ സൃഷ്ട്ടി സ്ഥിതി സംഹാരങ്ങൾ 
ഒരു കർമകാണ്ഡം തുടരുന്നീ ഭൂവിൽ 
അനിർവചനീയ നിതാന്ത സ്പന്ദനം .

No comments:

Post a Comment