മഴയുടെ സംഗീതം
പുലർകാലേ പെയ്യുന്ന മഴയിലായ് എൻമനം
പുളകത്തൽ പുതുമോടിയണിഞ്ഞീ ടുന്നു .
ആ മഴ കാഹളമാടുന്ന നേരത്തോ
പക്ഷികൾ കൂട്ടിൽ ചടഞ്ഞി രിപ്പൂ .
ആ മഴ തന്നുടെ രൗദ്രഭാവത്തിലോ
രുദ്രന്റെ താണ്ഡവം കാണുന്നു ഞാൻ .
മഴതന്റെ തണ്ണീർ കുടിച്ചൊരു ഭൂമിതൻ
നെടുവീർപ്പിൻ മണമെന്നെ ആശ്ലേ ഷിപ്പൂ.
പുലരിതൻ സംഗീതം പുലർകാലേ മീട്ടുവാൻ
ഒരു കൊച്ചുപവനൻ വന്നെത്തി നോക്കി .
ഇറ്റിറ്റു വീഴുമാ കണികയീലീശൻതൻ
നിസ്വാർത്ഥ സേവന മറിയുന്നു ഞാൻ .
ഒരു കൊച്ചു പുൽവിത്ത നിസ്വാർത്ഥ സേവനം
മുതലാക്കി പയ്യെ വന്നെത്തി നോക്കി .
ആകാശ വീഥിയിൽ സുര്യ ഭഗവാനീ
കരിമേഖപാളി തൻ മീതെയായി -
ഒരു ശുക്ര പുഷ്പ മുദിച്ചുയർനെന്ന പോൽ
ശോഭിച്ചും മങ്ങിയും കാണ്മാറായി .
മഴ മാറി പുലരീ തുടുത്തൂ തുടങ്ങുന്നു
പക്ഷികൾ ഉത്സാഹേ പാറീടുന്നു.
മുറ്റത്ത് കെട്ടി കിടക്കുന്ന വെള്ളത്തിൽ
വൃ ക്ഷലതാതി നികുഞ്ചാഗ്ര ഭാഗത്തിൻ
സുന്ദര ബിംഭങ്ങൾ ആടീടുന്നു.
മുറ്റത്തു നിൽക്കുന്നൊരാ പാറകഷ്ണമേൽ
ഇറവെള്ള മിററിറ്റു വീണീടുന്നു .
പൊട്ടി ചിതറുമാ തുള്ളിയിൽ കണ്മനാം
ജീവിതമെത്ര മേൽ അർത്ഥ ശൂന്യം.
എങ്കിലും ആശിക്കാമാജല ബിന്ദുക്കൾ
ഒന്നിച്ചു ചേരുന്ന കാലമുണ്ടാം ......
No comments:
Post a Comment