Sunday, 29 December 2013

പ്രഫഷണൽസ്





ചപലതകൾ ചപലതകൾ 
പ്രഫഷണൽസ് ചവച്ച്  തുപ്പിയ 
ബബിൾക്കതിന്റെ ശേഷിപ്പുകൾ 
ഹൃദയം നുറുങ്ങുന്നവന്റെ ആർത്തനാദം 
അമ്മയുടെ തേങ്ങലുകൾ 
എല്ലാം ചെവിയിൽ മുഴങ്ങുന്ന 
റേഡിയോ നാടകം .
നിങ്ങൾ നമ്പർ ഒന്നു പറയുമോ ?
ഡോക്ടർ മുറിക്കു പുറത്തു നിന്നും 
രോഗിയുടെ ജൽപ്പനം 
കനപ്പിച്ചൊരു നോട്ടം -
ഞാൻ ഒരു രോഗിയല്ല 
ധ്വനി മനസിലാവാതെ 
ഇഴയുന്ന കാലും വലിച്ച് 
ആശുപത്രി മൂലയിലേക്ക് .
ഹൃദയത്തിന്റെ താക്കോൽ വാങ്ങിയ 
ഡോക്ടർക്ക് 1 0 0 0 എന്റെ 
പരിധോഷികം .
ലാഭത്തിന്റെ കണക്കും കൂട്ടി പുറത്തേക്ക് 
സ്ട്രെച്ചറിൽ വരുന്ന ശവശരീരം 
നിർനിമേഷമായ കണ്ണുകൾ പറയുന്നു 
നിങ്ങളുടെ നമ്പറും വരും സുഹൃത്തേ .
നിർവികാരമായ മുഖത്തുനിന്നും 
ഒന്നും കിട്ടിലെന്നു മനസിലാക്കി 
ഇരുളടഞ്ഞ മോർച്ചറി ലക്ഷ്യമാക്കി 
ശവത്തിന്റെ അന്ത്യയാത്ര .

No comments:

Post a Comment