Sunday, 29 December 2013

സന്ധ്യ




പച്ചസസ്യലത സ്വച്ഛമാം തണുപ്പെ-
ന്നിൽ വന്നു നിറയുന്നനേരമീ -
സന്ധ്യയെന്ന മധുരാംഗി എന്നെയീ 
ഓർമതൻ കുന്നിലേറ്റിടുന്നുവോ
പോയകാല നിറമോർമകൾ മനം -
തേട്ടി തേട്ടി വരുവാൻ കൊതിക്കവേ
മന്ദമാരുതൻ താഴുകിയെത്തുന്നു
 നിർമലമാം സഖീ കരങ്ങളാൽ.
സ്വർണവർണതുകിൽ ചാർത്തിയന്നവൾ
 ചടുല നർത്തകീ അരികിലെത്തിയോ?
ലോകശ്രേഷ്ടവു തന്നയോ സ്രെഷ്ടിച്ചു
 സുന്ദരീയാകുമീ സന്ധ്യതന്നയും 
സന്ധ്യതൻ മനമേറിയിന്നു ഞാൻ
 സ്വപ്നസീമകളേറി കുതിക്കട്ടെ
സ്വപ്നമാകുമീ സംസാരജീവിത-
മെപ്രകാരമെന്നറിയാതെ മാനുഷർ
ഭ്രാന്തരായി കുതിച്ചു പാഞ്ഞീടുന്നു 
 സമയ ദൈർഖ്യത്തിനപ്പുറ മെത്തുവാൻ
പോയിനോക്കനാം ലോകന്ത സീമയിൽ,
 എണ്ണിനോക്കനാം താരഗണങ്ങളെ
കാറ്റിൽ മന്ദമായ് പാറി നടക്കുന്ന 
മേഘമാലകളെത്ര  മനോഹരം
അർത്ഥമുണ്ടോ പണത്തിലും,ശക്തിൽ 
അർത്ഥമുണ്ടോ പ്രസക്തിയിൽ എല്ലാമേ?
ഏറി ഏറി പറക്കനാം സ്വപ്നത്തിൻ
 ചിറകൊടിഞ്ഞു തളരും വരേക്കുമേ.
പാരിതീലെ പരീമള പുഷ്പങ്ങൾ ,
ഭംഗിയേറുന്ന കാനനച്ചോലകൾ
മഞ്ഞിതിൻറ്റെ പുതുമോടിഇട്ടോരാ 
ഹരിത വരണമാം കൊച്ചുമലകളും
കൊച്ചുപാദസരം കിലുക്കികൊണ്ട്‌ 
മന്ദമായിട്ടൊഴുകുന്നരുവിയും
മണ്ണു വിണ്ണിനെ പുൽകുവാൻ നോക്കുന്ന
 സന്ധ്യയെത്ര മനോഹര സ്വപ്നമായ് .
ഓരോ സന്ധ്യയും പോകുന്ന നേരത്തെൻ 
സ്വപ്നസാഗരം വറ്റി വരളുമോ ?...
ഇല്ല ,മണ്ണിനു മുത്തം കൊടുക്കുന്നു 
കണ്ണിതിൽ വരും സന്തോഷബാഷ്പങ്ങൾ ..

No comments:

Post a Comment