നീലനയനങ്ങൾ
ഓർമകളോർമകൾ ഓളങ്ങൾ സൃഷ്ട്ടിച്ചെൻ
ബാല്യ കാലത്തിലേകെത്തി നോക്കീടുന്നു.
സന്ധ്യ സമയമടുത്തു വരുനെന്നു
അമ്പല മണിനാദമോർമപ്പെടുത്തുന്നു.
അർക്കൻ,ദിവാകരൻ വിശ്രമത്തിന്നായി
പോകുന്ന കാഴ്ച്ച ഹോ! നയന മനോജ്ഞമാം
കർതുകിൽ കൊണ്ടോ നിശാദേവി സീമയിൽ
കുങ്കുമ ശൽക്കങ്ങൾ ഒപ്പിമാറ്റീടുന്നു
രാത്രി തൻ കമ്പിളി കുപ്പായം തന്നിലായി
മിന്നാമി നുങ്ങുകൾ മിഴി തുറന്നു
കണ്ടു ഞാൻ അകലയായ് ഏകയായ് നിൽക്കുന്നു
എൻ ബല്യ സഖി നീ, എൻ നക്ഷത്ര സുന്ദരീ
നയനങ്ങൾ നയനങ്ങൾ എത്ര മനോഹരം
ഹാ,നീലനയനങ്ങൾ എത്ര മനോഹരം
മിഴികളടച്ചും തുറന്നും കടാക്ഷിച്ചും
അവളെന്നെ തന്നയോ നോക്കി നിൽപ്പൂ
ജാലക വാതിലിലൂടെ ഞാൻ എപ്പോളും
നിശയുടെ വരവിനായ് കാത്തിരിക്കും
രാത്രിയും ചന്ദ്രനും രാത്രീഞ്ചരൻമാരു
ഈ ബാല ചേഷ്ടകളാസ്വതിക്കേ
ഒരുനാളാ നയനങ്ങൾ ഒരു മേഘപാളിയാൽ
മഞ്ഞ ഹോ കാണാതായ് മന്ദം മന്ദം
അകലെ നിനെങ്ങാനോ ഒരു പുതുജീവൻ തൻ
തേങ്ങി കരച്ചിലെൻ കർണ്ണം പുക്കൂ
ജനിമൃതി സംസാര ശ്രേണിതൻ സത്യങ്ങൾ
ആർക്കാണറീയുന്നതീ ലോകത്തിൽ.
പുലരുവോളം ഞാനാ ജാലക വാതിൽക്കൽ
പുലരുവോളം ഞാനാ ജാലക വാതിൽക്കൽ
കാത്തിരുന്നയോ വേഴാമ്പൽ പോലെ.
കാലമെൻ രൂപത്തി നഴകേകി മാനസം
യവ്വന യുക്തം തുടിതുടിക്കെ
മഴയാൽ കുതിർന്ന തൻ പച്ചതുകിൽ
ഭൂമി വെയിൽ കായുവാനായ് വിരിച്ച നേരം
തെന്നിളം കാറ്റൊരു നിശ്വാസമായ് വന്നു
പൂവിൻ പരാഗണമെന്ന പോലെ
നയനാഭിരാമമാ നയങ്ങൾ കാണ്കെ ഞാൻ
ആശ്ചര്യ മനസാ നിന്നുപോകെ
മന്ദം തിരിഞ്ഞൊന്നു കണ്ണാൽ കടാക്ഷിച്ചാ
സുന്ദരിയെങ്ങൊ മറഞ്ഞു പോയി.
ആദ്യമായ് പ്രേമം വിരിഞ്ഞെൻ മനസിതിൽ
സ്വപ്നാട നായകനായി ഞാനും
വിടരു മടയു മിടക്കിടെ നയങ്ങൾ
ആനന്ത കണ്ണീർ പൊഴിക്കുമല്ലൊ
നിഴൽ നീളും സന്ധ്യകൾ ഞങ്ങൾ തൻ
പ്രേമത്തി നൊരുമൂക സാക്ഷികളായി നിന്നു
സ്നേഹമെൻ സിരകളിൽ ലഹരി നിറക്കവേ
ഞാനുമെൻ ലോകവു മവളിൽ ലയിക്കവേ
നീല നയനങ്ങൾ പാതിയായ് ചിമ്മികൊണ്ട
വളെന്റെ ചെവിയിലായ് മന്ത്രിച്ചു
പ്രിയതമാ വിശ്വപ്രണയത്തിൻ സമ്മാനമാ
മൊരരുമ എൻ ഉദരത്തിൽ ഉണ്ടായിരിക്കുന്നു.
ഉത്തുംഗ സ്രുംഗങ്ങൾ കീഴടക്കും നേരം
അഭ്യസിക്കുളൊരു സന്തോഷ മെത്രയോ
യുദ്ധത്തിൻ അന്ത്യത്തിൽ വിജയമെത്തും നേരം
രാജാവിനുള്ളോരു സന്തോഷ മെത്രയോ
ഇന്നതിൻ മീതെയായ് ധരണിയിൽ നിറയുമീ
സന്തോഷമെന്നെ യുന്മത്തനാക്കി
ഈശൻതൻ കൈകുമ്പിൾ നീട്ടി തരുന്നോരീ
മൽനിധി കാണാനായ് വെമ്പി നിൽകെ
കളിയായി മൽസഖി ചോദിച്ചിതെന്നോട്
നാഥ നിൻ സ്നേഹം പകുത്തു പോമോ ?...
ഒന്നുമേ ച്ചൊലീല ഞാനി തെന്നാകിലും
ഹൃദയത്തിലെവിടയോ പോറൽ വീണു.
ദിവസങ്ങൾ മാസങ്ങൾ എണ്ണി കൊഴിയവേ
ഒരുനാളെൻ കുഞ്ഞിൻ കരച്ചിൽ കേട്ടു
ഇരുനീല നയനങ്ങൾ എന്നെ ഏൽപിചെന്റെ
പ്രിയതമ വാനിൽ അലിഞ്ഞു പോയി
അച്ചട്ടായ് പോയൊരാ വക്കുകളിന്നുമെൻ
കർണപൂടത്തിൽ മതിച്ചു കേൾക്കേ
എൻ സ്നേഹമൊട്ടും പകുക്കാതെ തന്നെ ഞാൻ
എൻ മകൾക്കായിട്ടു നീക്കി വയ്പൂ
അമ്മയെന്നമ്മ ഇനെവിടെയാണച്ഛാ?...
ഞാനാദുഖ നിമിഷങ്ങൾ അയവിറക്കെ
ഒരു കൊച്ചു പവനൻ തൻ മൃദുലകരങ്ങളാൽ
ജാലക മൽപം തുറന്നു വച്ചു
കാണാൻ കഴിയാത്ത പൊന്നോമനക്കായ്
നക്ഷത്രം വിണ്ണിൽ ഉദിച്ചു നിൽപൂ.............
No comments:
Post a Comment